1955 ജൂലൈ 23-ന്, സ്വര്‍ഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡിജിയാണ് ഭാരതീയ മസ്ദൂര്‍ സംഘ് (BMS) സ്ഥാപിച്ചത്. ദേശീയ ബോധമുളള തൊഴിലാളി, രാഷ്ട്രീയാതീത ട്രേഡ് യൂണിയന്‍ എന്നീ ആശയാടിസ്ഥാനത്തില്‍ അഖിലഭാരതീയ മീറ്റിംഗ് ഭോപ്പാലില്‍ വിളിച്ചുകൂട്ടിയപ്പോള്‍ പല സംസ്ഥാനങ്ങളില്‍ നിന്നായി 35 പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. മറ്റു ട്രേഡ് യൂണിയനുകളില്‍ നിന്നും വ്യത്യസ്തമായി ഒരു അംഗവും ഒരു യൂണിറ്റും സ്വന്തമായി ഇല്ലാതെയാണ് ബി.എം.എസ് ആരംഭിച്ചത്. ലോകമാന്യ ബാലഗംഗാധര തിലകന്‍റെ ജയന്തിദിനമാണ് ജൂലൈ 23 എന്ന പ്രത്യേകതയുമുണ്ട്. "സര്‍വ്വലോകതൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന മാര്‍ക്സിയന്‍ വീക്ഷണത്തിനുപകരം തൊഴിലാളികളേ സര്‍വ്വലോകത്തെയും സംഘടിപ്പിക്കുവിന്‍ എന്ന മുദ്രാവാക്യം BMS സ്വീകരിച്ചു. ദേശീയബോധമുള്ള തൊഴിലാളി - തൊഴിലാളീകരിച്ച വ്യവസായം - വ്യവസായവത്ക്കരിച്ച രാഷ്ട്രം എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് BMS നിലകൊള്ളുന്നത്. സുചിന്തിതമായ ആദര്‍ശമാണ് BMSന്‍റേത് എന്നതിന് തെളിവാണ് ബോണസ് മാറ്റിവയ്ക്കപ്പെട്ട വേതനമാണ് എന്ന ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍റെ കാഴ്ചപ്പാട് പിന്നീട് നിയമലോകം അംഗീകരിച്ചത്. രാഷ്ട്രീയത്തിലും ഭരണവര്‍ഗ്ഗത്തോടും പ്രതികരണാത്മക സഹകരണം എന്നതതാണ് മസ്ദൂര്‍ സംഘിന്‍റെ നയം. എന്നാല്‍ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്, ജനകീയ അവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും എടുത്തുകളഞ്ഞതിനെതിരെ നടന്ന സമരത്തില്‍ BMS മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥകാലത്ത് നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ BMS ശക്തമായിതന്നെ പങ്കെടുക്കുകയും ചെയ്തു. മറ്റ് തൊഴിലാളി സംഘടനകളില്‍ നിന്നും വ്യത്യസ്തമായി സംഘിന്‍റെ പ്രാപ്തിയും രാജ്യസ്നേഹവും ത്യാഗമനസ്ഥിതിയും ഭാരതത്തിലെ തൊഴിലാളി വര്‍ഗ്ഗം നേരിട്ട് പരീക്ഷിച്ച് അറിഞ്ഞതിന്‍റെ ഫലമാണ് 1975-ല്‍ എട്ടര ലക്ഷം ഉണ്ടായിരുന്ന അംഗസംഖ്യ, 1981-ല്‍ പതിനെട്ടര ലക്ഷമായി ഉയര്‍ന്നത്. 1996-ല്‍ ഭോപ്പാലില്‍ വച്ച് നടന്ന 11-ാം അഖിലേന്ത്യാസമ്മേളനം ആയപ്പോള്‍ അംഗസംഖ്യ 47 ലക്ഷത്തിലധികമായി. 31.12.2002-ലെ കണക്കുപ്രകാരം 62,15,797 അംഗങ്ങളാണ് BMSന് ഉള്ളത്.
ഭാരതീയ മസ്ദൂര്‍സംഘത്തിന്‍റെ ദീര്‍ഘചതുരാകൃതിയിലുള്ള കൊടിയുടെ അളവ് 2:3 എന്നതാണ്. നിറം-ഭഗവ(കാവി)-ഉദയസൂര്യന്‍റെയും യാഗാഗ്നിയുടെയും നിറം. വിജ്ഞാനം, അഭിലാക്ഷം, സ്വാതന്ത്ര്യം, ത്യാഗം എന്നിവയുടെ അടയാളമാണ് കാവി.
ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍റെ ചിഹ്നത്തിലെ മുഷ്ടി മനുഷ്യന്‍റെ അദ്ധ്വാനശേഷിയേയും, എല്ലാ ഭൗതീക പുരോഗതിയുടെയും പ്രത്യക്ഷമായ അടിസ്ഥാനമാണ് തള്ളവിരല്‍. എല്ലാത്തരം പണിയായുധങ്ങളുടെയും ഉപയോഗത്തിന് തള്ളവിരല്‍ അനിവാര്യം. പിന്നില്‍ ചക്രം വ്യവസായത്തേയും മുന്നില്‍ ധാന്യക്കതിര്‍ കാര്‍ക്ഷിക സമ്പത്തിനേയും പ്രതിനിധാനം ചെയ്യുന്നു.
ഭാരത് മാതാ കീ ജയ്
അദ്ധ്വാനം ആരാധനയാണ്
ദേശീയബോധമുള്ള തൊഴിലാളി,
തൊഴിലാളി വത്കൃത വ്യവസായം,
വ്യവസായവത്കൃത രാഷ്ട്രം.
മെയ്ദിനമല്ല, വിശ്വകര്‍മ്മജയന്തിയാണ് ദേശീയ തൊഴിലാളി ദിനം.
മുതലാളിത്തവും കമ്മ്യൂണിസവും അല്ല, ഏകാത്മ മാനവദര്‍ശനമാണ് നമ്മുടെ പ്രത്യയശാസ്ത്രം
ലോക തൊഴിലാളികളെ ഒന്നിക്കൂ...എന്നല്ല, തൊഴിലാളികളെ ലോകത്തെ ഒന്നാക്കൂ... എന്നാണ് വേണ്ടത്.
രാഷ്ട്രീയ ട്രേഡ് യൂണിയന്‍ വേണ്ട. രാഷ്ട്രീയാതീത, യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ മതി.
ബോണസ് ലാഭവിഹിതമല്ല, നീക്കിവയ്ക്കപ്പെട്ട വേതനമാണ്.
എല്ലാവര്‍ക്കും തൊഴില്‍, എല്ലാ തൊഴിലിനും മതിയായ വേതനം.
വര്‍ഗ്ഗസമരമല്ല, വര്‍ഗ്ഗസഹകരണം-വ്യവസായ കുടുംബം ആണ്
വേണ്ടത്.
രാഷ്ട്രഹിതം, വ്യവസായഹിതം, തൊഴിലാളിഹിതം-പരമപ്രധാനം രാഷ്ട്രീയഹിതമല്ല.
വസുധൈവ കുടുംബകം
ഇദം നഃ മമ, രാഷ്ട്രായ സ്വാഹ.
മാനവരാശിക്കരുണ വിഭാതമൊരുക്കും പൊന്‍കിരണങ്ങള്‍ നാം
മര്‍ദ്ദിത, പീഢിത, പതിതജനത്തിന് സൗഭാഗ്യ വിധാതാക്കള്‍ നാം
അദ്ധ്വാനത്തിന് വിയര്‍പ്പൊഴുക്കി സ്വര്‍ണ്ണം തരിശില്‍ വിളയിക്കും
മരുഭൂമിയെ നാം മലര്‍വാടികയായ് തീര്‍ക്കും ജ്ഞാനപ്രഭ ചൊരിയും
നിത്യപരിശ്രമമൊന്നാല്‍ വൈഭവ ശാലിനിയാക്കീടുമമ്മയെ നാം
(മര്‍ദ്ദിത....)
അന്യോപാര്‍ജ്ജിതമായവ നമ്മള്‍ തട്ടിയെടുക്കുകയില്ലെന്നാല്‍
നമ്മുടെ അവകാശങ്ങള്‍ തീര്‍ത്തും കണ്‍മണിപോല്‍ നാം സൂക്ഷിക്കും.
വ്യക്തിഹിതങ്ങള്‍ രാഷ്ട്രഹിതത്തില്‍ സമന്വയിക്കും സാധകര്‍ നാം.
(മര്‍ദ്ദിത..)
അന്നം, വസ്ത്രം, വീടും, വിദ്യയുമത്യാവശ്യം ജീവിക്കാന്‍
വ്യക്തിസമാജവുമൊത്തുയരേണം ശാശ്വതമുക്തി വരിച്ചീടാന്‍
പുഞ്ചിരിയോടെ രാഷ്ട്രകാര്യമിതിനര്‍പ്പിതമാം യുവചേതന നാം
(മര്‍ദ്ദിത...)
ഭാരതാംബതന്‍ സുഖമഭിമാനം സ്വജീവനേക്കാള്‍ പ്രിയതരമാം
യുഗയുഗമായി നമ്മുടെ ജീവിതധര്‍മ്മം മാനവസേവനമാം
ജീവനശക്തി സമസ്തവുമമ്മക്കര്‍പ്പിക്കും യുവസാധകര്‍ നാം
(മര്‍ദ്ദിത...)
© Copyright -2017 kstesbms Powered by Imagoos
KST എംപ്ലോയീസ് സംഘ് (BMS)