37% ക്ഷാമബത്ത കുടിശിക! ഫെബ്രുവരി 28-ന് സെക്രട്ടേറിയറ്റിനു മുന്നിൽ ജീവനക്കാരുടെ കൂട്ട ഉപവാസം. ബിഎംഎസ് ദേശീയ ഉപാധ്യക്ഷൻ ശ്രീ. സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും.
1955 ജൂലൈ 23-ന്, സ്വര്‍ഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡിജിയാണ് ഭാരതീയ മസ്ദൂര്‍ സംഘ് (BMS) സ്ഥാപിച്ചത്. ദേശീയ ബോധമുളള തൊഴിലാളി, രാഷ്ട്രീയാതീത ട്രേഡ് യൂണിയന് എന്നീ ആശയാടിസ്ഥാനത്തില്‍ അഖിലഭാരതീയ മീറ്റിംഗ് ഭോപ്പാലില്‍ വിളിച്ചുകൂട്ടിയപ്പോള്‍ പല സംസ്ഥാനങ്ങളില്‍ നിന്നായി 35 പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. മറ്റു ട്രേഡ് യൂണിയനുകളില്‍ നിന്നും വ്യത്യസ്തമായി ഒരു അംഗവും ഒരു യൂണിറ്റും സ്വന്തമായി ഇല്ലാതെയാണ് ബി.എം.എസ് ആരംഭിച്ചത്. ലോകമാന്യ ബാലഗംഗാധര തിലകന്റെ ജയന്തിദിനമാണ് ജൂലൈ 23 എന്ന പ്രത്യേകതയുമുണ്ട്. "സര്വ്വലോകതൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന മാര്‍ക്സിയന്‍ വീക്ഷണത്തിനുപകരം തൊഴിലാളികളേ സര്‍വ്വലോകത്തെയും സംഘടിപ്പിക്കുവിന്‍ എന്ന മുദ്രാവാക്യം BMS സ്വീകരിച്ചു. ദേശീയബോധമുള്ള തൊഴിലാളി - തൊഴിലാളീകരിച്ച വ്യവസായം - വ്യവസായവത്ക്കരിച്ച രാഷ്ട്രം എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് BMS നിലകൊള്ളുന്നത്. സുചിന്തിതമായ ആദര്‍ശമാണ് BMSറേത് എന്നതിന് തെളിവാണ് ബോണസ് മാറ്റിവയ്ക്കപ്പെട്ട വേതനമാണ് എന്ന ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കാഴ്ചപ്പാട്. പിന്നീട് നിയമലോകം അംഗീകരിച്ചത്. രാഷ്ട്രീയത്തിലും ഭരണവര്‍ഗ്ഗത്തോടും പ്രതികരണാത്മക സഹകരണം എന്നതതാണ് മസ്ദൂര്‍ സംഘിന്റെ നയം. എന്നാല്‍ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്, ജനകീയ അവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും എടുത്തുകളഞ്ഞതിനെതിരെ നടന്ന സമരത്തില്‍ BMS മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥകാലത്ത് നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ BMS ശക്തമായിതന്നെ പങ്കെടുക്കുകയും ചെയ്തു. മറ്റ് തൊഴിലാളി സംഘടനകളില്‍ നിന്നും വ്യത്യസ്തമായി സംഘിന്റെ പ്രാപ്തിയും രാജ്യസ്നേഹവും ത്യാഗമനസ്ഥിതിയും ഭാരതത്തിലെ തൊഴിലാളി വര്‍ഗ്ഗം നേരിട്ട് പരീക്ഷിച്ച് അറിഞ്ഞതിന്റെ ഫലമാണ് 1975-ല്‍ എട്ടര ലക്ഷം ഉണ്ടായിരുന്ന അംഗസംഖ്യ, 1981-ല്‍ പതിനെട്ടര ലക്ഷമായി ഉയര്‍ന്നത്. 1996-ല്‍ ഭോപ്പാലില്‍ വച്ച് നടന്ന 11-ാം അഖിലേന്ത്യാസമ്മേളനം ആയപ്പോള്‍ അംഗസംഖ്യ 47 ലക്ഷത്തിലധികമായി. 31.12.2002-ലെ കണക്കുപ്രകാരം 62,15,797 അംഗങ്ങളാണ് BMS ഉള്ളത്.
S.AJAYAKUMAR
🚩🚩🚩🚩🚩🚩🚩🚩🚩 രാഷ്ട്രീയ പ്രേരിതമായ പണിമുടക്കിൽ ആത്മാഭിമാനമുള്ള KSRTC ജീവനക്കാർ പങ്കെടുക്കുന്നില്ല - KST എംപ്ലോയീസ് സംഘ് (ബിഎംഎസ്) CITU, AITUC ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ അനുകൂല സംഘടനകളും പ്രതിപക്ഷ സംഘടനയായ INTUC യും 2026, ഫെബ്രുവരി 12- ന് നടത്തുന്ന പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണ്. അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ കേരളത്തിൽ നടപ്പിലാക്കി കാണിക്കാനുളള ഭരണമുള്ളപ്പോൾ, ഇവിടെ സകല തൊഴിലാളി ദ്രോഹങ്ങളും അടിച്ചേല്പിച്ചതിനെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചവരാണ് ഈ സംഘടനകൾ. ലേബർ കോഡിൽ എതിർപ്പുള്ള വകുപ്പുകളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ച് ഒരു മെമ്മോറാണ്ടം പോലും നൽകാത്ത സംഘടനകൾ തൊഴിലാളികൾക്ക് അനുകൂലമായ ലേബർ കോഡ് മുഴുവൻ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത് തൊഴിലാളി വിരുദ്ധമാണ്. കെ. എസ്.ആർ.ടി.സി ജീവനക്കാർക്ക് കഴിഞ്ഞ 9 വർഷത്തിനിടക്ക് ഒരു ഗഡു DA പോലും നൽകാത്തവർ, ശമ്പളവും DA യും അവകാശമല്ല, ഇടത് സർക്കാരിൻ്റെ ഔദാര്യമാണെന്ന് ബഹു: കോടതിയിൽ പറഞ്ഞവർ, സ്ഥിരം തൊഴിൽ നിഷേധിച്ച് ബദലി നിയമനം നടത്തി തുല്യ ജോലിക്ക് തുല്യവേതനം എന്ന കേന്ദ്ര ലേബർ കോഡ് വ്യവസ്ഥ അട്ടിമറിക്കുന്നവർ, നിശ്ചിതകാല കരാർ നിയമനം നടത്തുന്നതിന് മാത്രമായി ഒരു സർക്കാർ സ്ഥാപനം - K-SWIFT തുടങ്ങി തുശ്ചമായ വേതനം നൽകി തൊഴിൽ ചൂഷണം നടത്തുന്നവർ, KSRTC ക്ക് ബസുകൾ വാങ്ങി നൽകാതെ റൂട്ടുകൾ സ്വകാര്യവൽക്കരിക്കുന്നവർ, 30 - 35 വർഷം സർക്കാരിനെ സേവിച്ചവർക്ക് ഒരു ഗഡു DR പോലും നൽകാതെ 2026 ലും 2011 ലെ പെൻഷൻ നൽകിയിട്ട് രാജ്യത്ത് മുഴുവൻ മികച്ച പെൻഷൻ നൽകണമെന്ന് പറയുന്നവർ മുന്നോട്ടു വയ്ക്കുന്ന പണിമുടക്കിന് ഉന്നയിക്കുന്ന ആവശ്യങ്ങൾ പ്രഹസനം മാത്രമാണ്. അതിനാൽ തന്നെ *കേരളത്തിലെ ഇടത് സർക്കാർ സ്പോൺസർ ചെയ്യുന്ന ദേശീയ പണിമുടക്കിൽ ആത്മാഭിമാനമുള്ള ഒരു കെ.എസ്.ആർ.ടി.സി. ജീവനക്കാരനും പങ്കെടുക്കില്ല.* എസ്. അജയകുമാർ ജനറൽ സെക്രട്ടറി 🚩🚩🚩🚩🚩🚩🚩🚩🚩
© Copyright -2017 kstesbms Powered by Imagoos
KST എംപ്ലോയീസ് സംഘ് (BMS)